Reservation of fancy number rto kerala








All numbers which have been notified as fancy numbers by the government of Kerala will be allotted to vehicle owners only on reserving them. If any of these numbers remain unreserved after the expiry of the concerned series, such numbers will be allotted to the vehicles owned by the government departments or local bodies etc. Numbers which are not notified as fancy numbers can also be reserved by anybody.

The fee payable for fancy numbers has been fixed by the Transport commissioner considering various aspects of the matter which ranges from Rs 5,000/- to Rs 100,000/-. Rates prescribed for fancy numbers is marked as annexure 2
Considering the quantum of work of each office, the Transport commissioner has fixed range of numbers for each office, based on which the availability of a particular number for a particular day can be decided. The registration numbers which come between the starting registration number for a particular day and within the above range fixed by the Transport Commissioner can be reserved on that day.
Application for reservation of a registration number shall be filed by the registered owner in the prescribed form (A copy of the application form is marked as annexure 2) and shall be accompanied by the following documents.
i) TR 5 receipt/computer generated fee receipt as evidence for the fee remitted.
ii) True copy of valid temporary registration certificate.
iii) Proof of remittance of tax in case of non transport vehicles.
iv) Proof of address of the applicant as laid down in Rule 4 of KMV Rules.

v) A sealed cover with the words ‘Tender for Reservation of Registration Mark KL-  ‘ written on top of the cover, quoting  the amount, if any, in addition to the reservation fee and demand draft for an amount not less than half of the amount so quoted drawn in the name  or Regional Transport Officer or Joint Regional Transport Officer as the case may be.
Applications filed from Monday to Saturday will be opened on next Monday at 9.00 am and the numbers will be allotted on that day itself following the procedure given below.
No notice for auction will be sent separately.
When there is only one applicant the number will be allotted to the applicant.

If there is more than one applicant, auction will be conducted  immediately and the number will be allotted to the highest bidder. Auctions will be conducted in the chronological order of receipt of the applications. After finalizing the auction proceedings for a number, the sealed covers, if any received from the participants will be opened.  If the amount quoted in any of the sealed cover is more than the amount of auction, the number will be allotted to that person whose sealed cover contains the highest amount.
If there is no sealed cover the number will be allotted to the highest bidder of  the auction.
In both the above cases, the person who gets the number has to pay the balance amounts immediately. If the balance amount is not remitted immediately, the number will be allotted to the next person, after forfeiting the amount already paid by the first person.
Annexure 1         
                                                                     RFRMA
Form of application for Advance reservation of Fancy Registration Mark
[See Rule 95 (1) of KMV Rules 1981]
To
The Registering Authority/Addl. Registering Authority
——————————————————–
1)    Registration Mark sought to :
be reserved.
2)    Name and address of the       :
applicant
3)    Particulars of the vehicle       : i) Make and model:
sought to be registered               ii) engine No:
iii) chassis No:
iv) class of vehicle:
4)    PAN No, if any                           :

5)    Particulars of documents   attached  :         i) Temporary registration
(to be tick marked)                                                      ii) Proof of address as laid down in
CMV Rule 4
iii) Proof of remittance of tax in the
case of non transport vehicles
6)    Particulars of fee paid                         :  Rs……     TR-5 receipt No ……..dated………
Place:
Date:                                                                          Signature of the applicant


Annexure 2   
                                              Fee for Reservation o Fancy Number
Fancy No
Fees
1
100,0000
777
999
3333
4444
5000
5555
50,000
7777
9999
5
7
9
333
786
1000
25,000
1111
1818
2727
3000
3636
4545
5005
5050
6666
7000
7007
8181
8888
9000
9009
9090
2
3
11
99
100
111
10,000
123
313
444
500
555
666
900
909
1001
1234
1717
1881
2000
2222
4455
5454
6000
6363
7272
2007
2500
2525
2700
2772
3456
5,000
4000
4500
5353
5445
6060
7070
7117
7171
7227
8008
8080
8181
Any other Number
3,000


                                                                സരക്കുലർ നാം 8 /2013
                             
                             വിഷയം:-മോട്ടോർ വാഹന വകുപ്പ് - വാഹനങ്ങളുടെ നമ്പർ റിസർവേഷനുമായി                                                  ബന്ധപ്പെട്ട്   നിർദേശങ്ങൽ സമര്പ്പിക്കുന്നത് -സംബന്തിച്ച്
                              സൂചന :- 1. 25-01-2 0 1 1 ലെ ജി.ഓ .(പി) നാം /  03 /201ട്രാൻസ് എന്ന സര്ക്കാര്                                                   ഉത്തരവ്
                                              2. 18 -02-2013 സർക്കുലർ നം  6/2011

             സൂചന പ്രകാരമുള്ള സർക്കാർ ഉത്തരവിലേയ്ക്കും സർക്കൂലറിലേയ്ക്കും ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ റിസർവേഷനുമായി ബന്ധപ്പെട്ടു കേരള മോട്ടോർ വെഹിക്കിൾ  റൂളിലെ ചട്ടം 95 സൂചന ഒന്ന് പ്രകാരം സർക്കാർ പരിഷ്കരിക്കുകയുണ്ടായി.
ഇത്തരത്തിൽ നമ്പർ ബുക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സൂചന രണ്ടു പ്രകാരം നൽകിയിരുന്നു.എന്നാൽ ഭേധഗധിചെയ്ത ചട്ടം 95 ലേയും സർക്കുലർ 6/2011 ലേയും നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാതെയാണു പല ഓഫീസുകളിലും നമ്പർ റിസർവേഷ്നുമായി ബന്ധപ്പെട്ട  വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നത്.

ഇതു ധരാളം പരാതികൾക്ക് കാരണമാകുകയും വകുപ്പിന്റെ പ്രതിഛായയ്ക്കു കളങ്കമേൽപ്പിക്കുകയും ചെയ്യുന്നുണ്ട്. ആയതിനാൽ നമ്പർ റിസർവേഷ്നുമായി ബന്ധപ്പെട്ട്  സൂചന രണ്ടു പ്രകാരം നൽകിയ  സർക്കുലർ 6/2011 ഇതിനാൽ റദ്ധു ച്ചെയ്യുകയും പകരം താഴേ പറയുന്ന നിർദേശങ്ങൾ 01-06-2013 മുതൽ പ്രാബല്യത്തിൽ വരുന്നതുമാണ്.

1 . ഓരോ ആഴ്ചയിലും ആദ്യത്തെ പ്രവർത്തി  ദിവസം തന്നെ ആ ആഴ്ചയിലെ റേഞ്ച് നോട്ടീസ്   ബോർഡിലും ടച്ച് സ്ക്രീനിലും പ്രദർശിപ്പിക്കേണ്ടതാണ് .

2 . വാഹന ഡീലറും വാഹന ഉപഭോകതാവും ഒരേ റീജിയണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്സർ/               ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്സർമാരുടെ അധികാര പരിധിക്കുള്ളിൽ  ആണെങ്കിൽ നമ്പർ ബുക്ക് ചെയ്യുന്നതിനുവേണ്ടി വാഹനത്തിനു ടെമ്പററി           രജിസ്ട്രേഷഅനുവദിക്കവുന്നതാണ്. നമ്പർ ബുക്ക് ചെയ്യുമ്പോൾ റുൾ 95-ഇൽ പ്രദിപാധിക്കുന്ന വിധം ടെമ്പററി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ  പകർപ്പ്, അഡ്രസ് പ്രൂഫിന്റെ സക്ഷ്യപ്പെടുത്തിയ് പകർപ്പ്, ക്രമനമ്പർ  6 വരെ പൂരിപ്പിച്ചു form RFRMA, ടാക്സ് ടോക്കന്റെ  പകർപ്പ്, സീൽഡ് കവർ എന്നിവ കൂടി സമർ പ്പിക്കേണ്ടതാണ്.

3. നമ്പർ റിസർവേഷന്റെ അപേക്ഷയോടൊപ്പം ( form RFRMA ) സീൽ ചെയ്ത ടെണ്ടർ നിർബന്ധമായും വാങ്ങേണ്ടതാണ്. സീൽഡ്  ടെണ്ടർ ഇല്ലാതെ നമ്പർ റിസർവേഷന്റെ അപേക്ഷ വാങ്ങുവാൻ  പാടുള്ളതല്ല.സീൽഡ്  ടെണ്ടറിൽ അപേക്ഷകൻ "Quote" ചെയ്യുവാൻ  ഉദ്ധേശിക്കുന്ന തുക എഴുതേണ്ടതും ക്വാട്ട് ചെയ്ത തുകയുടെ ഏറ്റവും ചുരുങ്ങിയത് പകുതി തുകയുടെ എങ്കിലും ഡിമാൻഡ് ഡ്രാഫ്റ്റ്‌ ഉ ൾ ക്കൊള്ളിക്കേണ്ടതുമാണ്. എന്നാൽ അപേക്ഷകൻ സീൽഡ് കവറിൽ തുകയൊന്നും ക്വാട്ട്  ചെയ്‌തിട്ടില്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റിന്റെ  ആവശ്യം വരുന്നില്ല. ലേലത്തിനു ശേഷം ടെണ്ടർ പൊട്ടിച്ചു  ഉയർന്ന ലേലക്കാരനെ തീരുമാനിക്കുന്നതിനു മുൻപ്‌ ടെണ്ടറിൽ എന്തെങ്കിലും തരം അപാകതകൾ ഉണ്ടെന്നു കണ്ടെതുകയാണെങ്കിൽ പ്രസ്തുത അപേക്ഷ്കനെ അസധുവാക്കേണ്ടതും റിസർവേഷൻ  ഫീസ് സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്യേണ്ടതുമാണ്. തുടർന്ന്  തൊട്ടടുത്ത 'Highest Bidder' ക്ക് അയാൾ ബാക്കി അടക്കുന്ന തുക മുറയ്ക്ക് നമ്പർ അനുവദിക്കേണ്ടതാണ്
4 .form RFRMA  യോടൊപ്പം നൽകിയിട്ടുള്ള 'Guidemine' ന്റെ പകർപ്പ് പൂരിപ്പിച്ച ശേഷം അപേക്ഷകന്റെ ഒപ്പോടുകുടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതും അപേക്ഷസ്വീകരിച്ചതിന്റെ  കൈപ്പ്റ്റൽ രസീത് അപേക്ഷകന് നൽ കേണ്ടതുമാണ്.

5 . ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷകൾ Tender Register  -ൽ  രേഖപ്പെടുതേണ്ടതാണ്. ടെണ്ടർ രജിസ്ട്ടറിൽ രേഖ്പ്പെടുത്തേണ്ടതാണ്.ടെണ്ടർ രജിസ്ട്ടറിൽ 1 മുതൽ 4 വരെയുള്ള കോളങ്ങൾ അതാതു ദിവസം തന്നെ പൂരിപ്പിക്കേണ്ടതും ഓരോ റിസർവേഷൻ നംബറിനും പ്രത്യേകം entry വരുത്തേണ്ടതുമാണ്. സീൽഡ്  ടെൻണ്ടറുകൾ ഓഫീസ് തലവനോ അയാൾ അധികാരപ്പെടുത്തുന്ന ഉധ്യൊഗസ്തനോ സൂക്ഷിയ്ക്കേണ്ടതാണ്.Tender Register -ന്റെ format 'Annexure A' ആയി ഇതോടൊപ്പം ഉൾക്കൊള്ളിച്ച്ചിരിക്കുന്നു.

6. കേരള മോട്ടോർ വഹന   ചട്ടത്തിലെ  ചട്ടം 95 (6) ൽ പ്രതിപാദിച്ചിട്ടുള്ള വിധത്തിൽ  റീജിയണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്സർ/ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്സർ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയ വ്യക്തി ലേലം നടത്തേണ്ടതാണു്. എല്ലാ തിങ്കളാഷ്ചയും (തിങ്കൾ അവധിയണെങ്കിൽ തൊട്ടടുത്ത പ്രവര്ത്തി ദിവസം ലേലം ആരംഭിക്കേണ്ടതാണ്. സാധാരണയായി ലേലം നടക്കുന്ന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ്.

7. ഒരു നമ്പരിന് ഒരു അപേക്ഷകൻ മാത്രമേ ഉള്ളുവെങ്കിൽ അയാൾ സീൽഡ്‌ ടെണ്ടറിൽ 'Quote'ചെയ്ത തുകയും കൂടി ഈടക്കിയതിനുശഷം മാത്രമേ നമ്പർ അനുവദിക്കുവാൻ പാടുള്ളു.ആയതിനാൽ ടെണ്ടർ തുറക്കുന്ന സമയത്ത്‌  അപേക്ഷ്കൻ/ അധികാരപ്പെടുത്തിയ വ്യക്തിയുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അപേക്ഷ്കൻ ടെണ്ടറിൽ രേഘപ്പെടുത്തിയിട്ടുള്ള തുകയുടെ ബാക്കി കൌണ്ടർ ടൈം അവ്സാനിക്കുന്നതിനുമുൻപായി അടച്ചിട്ടില്ലയെങ്കിൽ പ്രസ്തുത അപേക്ഷ അസാധുവാക്കേണ്ടതും അയാൾ അടച്ച തുക സര്ക്കാരിലെയ്ക്ക് മുതൽക്കൂത്തുകയും ചെയ്യേണ്ടതാണ് .എന്നാൽ സീൽഡ്‌ ടെണ്ടറിൽ അപേക്ഷ്കൻ ഡിമാണ്ട്  ഡ്രാഫ്റ്റ്‌ വച്ചിട്ടുണ്ടെ ങ്കിൽ അത് അപേക്ഷ്കനു തിരിച്ചു നൽകാവുന്നതണ്.ലേലത്തിൽ പങ്കെടുക്കുന്നതിനു അധികാരപ്പെടുത്തുന്ന വ്യക്തി ഇതോടോപ്പം 'Annexure B'  ആയി ഉള്ക്കൊള്ളിച്ച്ചിട്ടുള്ള ആത റൈസെഷൻ ലറ്റർ സമർപ്പിക്കേണ്ടതാണ്. റിസർവ്  ചെയ്ത നമ്പരുകളുടെ ആരോഹണ ക്രമത്തിൽ മാത്രമേ ലേലം നടത്തുവാൻ / ടെണ്ടർ തുറക്കുവാൻ പാടുള്ളു.

8.Auction Register - ന്റെ format 'Annexure C' ആയി ഇതോടൊപ്പം ഉൽക്കൊള്ളീച്ചിരിക്കുന്നു.ലേലം ആരംഭിക്കുന്നതിനു മുൻപും അവ്സാനിച്ച്ചതിനു ശേഷവും Auction Register -  ൽ ലേലത്തിൽ ഹാജരായവരുടെ ഒപ്പ് രേഖപ്പെടുത്തണ്ട താണ്. ലേലത്തിൽ പങ്കെടുക്കുന്ന ആരെങ്കിലും ഒപ്പിടുന്നതിൽ വിസ്സമ്മതിക്കുകയണെങ്കിൽ ആയതും രേഖപ്പെദുത്തേണ്ടതാണ്


9.   ഒരു നമ്പരിന് ഒന്നിൽ  കൂടുതൽ അപേക്ഷകൾ ഉണ്ടെങ്കിൽ സീൽഡ്‌ ടെണ്ടർ പൊട്ടിക്കുന്നതിനു മുൻപ്  ലേലം ന ട ത്തേണ്ടതാണ്. ലേലം നടക്കുമ്പോൾ ഉയർന്ന തുക ഒരാൾ വിളിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവർ ലേലത്തിൽ നിന്ന് പിൻമാറി യാലും (ഉയര്ന്ന തുക കൂട്ടി വിളിക്കാതിരുന്നാൽ ഉയര്ന്ന തുക വിളിച്ചയാൾക്കുതന്നെ സ്വയം അധിക തുക കൂട്ടിവിളിക്കാൻ അവസരം കോടുക്കേണ്ടതാണ്. ഇതിനുശേഷം മറ്റു അപേക്ഷകർക്ക്‌ വീണ്ടും അധിക തുക വിളിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ അവര്ക്കും അവസ്സരം നൽകേണ്ടതാണ്.

10. ലേലസമയത്ത് ലേലം ആരംഭിക്കേണ്ടത് 500 രൂപയിൽനിന്നോ അതിന്റെ ഗുണിതങ്ങളിൽനിന്നോ ആകണം. എന്നാൽ ഒരു നമ്പരിനു നിശ്ചയിച്ചിട്ടുള്ള ഫീസും കൂടി ഉൾപ്പെടുത്തി ലേലം ആരംഭിക്കാൻ പാടുള്ളതല്ല.അതായത് 1 എന്നാ നമ്പറിനു ഫീസ്സായി അടച്ച ഒരു ലക്ഷം രൂപ ഒഴിവാക്കിയാണ് ലേല തുക വിളിക്കേണ്ടത്‌. ടി നമ്പറിനു തുടക്കത്തിൽ ഒരാൾ 500 രൂപ ലേലം വിളിക്കാൻ ഉദ്ധേശമുണ്ടെങ്കിൽ 500 രൂപ  മാത്രമേ വിളിക്കാൻ പാടുള്ളൂ.. അല്ലാതെ ഒരുലക്ഷത്തി അഞ്ഞൂറ് എന്ന് വിളിക്കുവാൻ പാടുള്ളതല്ല. ഓരോ പ്രവശ്യവും  അപേക്ഷ്കൻ വിളിക്കുന്ന തുക ലേല രാജിസ്ടറിന്റെ ഒരു പ്രത്യേക പേജിൽ രേഗപ്പെദുത്തേണ്ടതും ലേലം അവസാനിക്കുന്ന സമയത്ത്  ഓരോ ലെലക്കാരനും വിളിച്ച അവസാന തുക മാത്രം കമ്പ്യുട്ടറിൽ രേഖപ്പെ ടുത്തേണ്ടതും ലേല രജിസ്റ്റരിൽ പ്രസ്തുത തുക രേഘപ്പെടുത്തി ലേലക്കരുദെ ഒപ്പ്   വങ്ങേണ്ടതുമാണ്

11. ലേല തുക 25000  - ൽ കൂടുകയാണെങ്കിൽ   ലേല തുക 25000  - ൽ കൂടുകയാണെങ്കിൽ  അയാൾ വിളിക്കുന്ന ഓരോ 25000 രൂപയ്ക്കും ലേലം താൽകാലികമായി   നിർത്തിവെയ്ക്കേണ്ടതും വിളിച്ച തുകയുടെ പകുതി തുകയെങ്കിലും കൈവശമെണ്ടെന്നു ലേലം നടത്തുന്ന ഉദ്യൊഗസ്ഥനെ കാണിച്ചു ബ്ബൊദ്ധ്യപ്പെടുത്തേണ്ടതുമാണ്.

12. ഒരു ലേലത്തിൽ 'Highest Bidder' നെ തീരുമാനിക്കുന്നത് അയാള് ലേലത്തിൽ വിളിച്ച ഏറ്റവും ഉയർന്ന തുക, ടെണ്ടറിൽ രേഖപ്പെടുത്തിയ തുക  ഇവയിൽ ഏറ്റവും ഉയർന്നത് ഏത് എന്നതിനെ അടിസ്ഥനമാക്കിയാണ്. അതായത് ലേലത്തിൽ ഒരാൾ ഉയർന്ന തുക വിളിച്ചിട്ടുണ്ടെങ്കിലും ടെണ്ടർ പൊട്ടിക്കുമ്പോൾ മറ്റൊരാൾ ലേലത്തിൽ വിളിച്ച് തുകയേക്കാൾ ഉയർന്ന തുക 'Quote' ചെയ്തിട്ടുണ്ടെങ്കിൽ രണ്ടാവത്തെ ആളാണ് 'Highest Bidder' ( ഒരു കാരണവശാലും ലേലത്തിൽ വിളിച്ച തുകയും ടെണ്ടറിൽ 'Quote' ചെയ്ത തുകയും കൂട്ടിച്ചെർത്തു 'Highest Bidder' നെ തിരുമാനിക്കുവാൻ പാടുള്ളതല്ല). ഇക്കാര്യം ലേലം ആരംഭിക്കുന്നതിനു മുൻപു തന്നെ അപേക്ഷകരെ അറിയിക്കേണ്ടതാണ്.

13.  ലേലത്തിൽ വിജയിച്ച വ്യക്തി അയാൾ വിളിച്ച തുകയിൽ ഡിമാൻഡ് ഡ്രാഫ്റ്റ്‌ ആയി അടച്ചുള്ള തുക കഴിച്ചുള്ള ബാക്കി തുക ലേലദിവസ്സം കൌണ്ടർ അടക്കുന്നതിനു മുൻപായി അടയ്ക്കേണ്ടതണ്, അപേക്ഷകൻ സമർപ്പിച്ചിട്ടുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്‌ രജിസ്ട്രേഷൻ നമ്പർ അനുവദിച്ച് മൂന്ന് ദിവസത്തിനകം ബാങ്കിൽ സമർപ്പിക്കേണ്ടതാണ്. ഏതെങ്കിലും കരണവശ്ശാൽ ലേലത്തിൽ ഉയർന്ന തുക വിളിച്ചയാൾ ബാക്കി തുക അന്നേ ദിവസം അടയ്ക്കതിരുന്നാൽ അയാൾ അടച്ച ഫീസും ഡിമാൻഡ് ഡ്രാഫ്റ്റും സർക്കാരിലേയ്ക്ക് മുതൽ കൂട്ടേണ്ടതും തൊട്ടടുത്ത ഉയർന്ന ലേലത്തുക വിളിച്ച്ചയാൾക്ക് അയാൾ ബാക്കി തുക അടയ്ക്കുന്ന മുറക്ക് അനുവദിക്കേണ്ടതുമാണ്. എന്നാൽ ലേലത്തിൽ പങ്കെടുത്ത, ലേലത്തിൽ ലേലത്തിൽ പരാജയപ്പെട്ട മറ്റുള്ളവരാരും ബാക്കി തുക അടയ്ക്കതിരുന്നാൽ നമ്പർ lapse ആക്കേണ്ടതാണ്.

14.ഒന്നിൽ കൂടുതൽ ആൾക്കാർ ടെണ്ടറിൽ ഒരേ തുക രേഖപ്പെടുത്തുകയും ലേലത്തിൽ അതിനേക്കാൾ ഉയർന്ന വിളിക്കാതിരിക്കുകയും  ചെയ്തിട്ടുടെങ്കിൽ ഉയർന്ന ലേലക്കരനെ നറുക്ക് വഴി തീരുമാനിക്കേണ്ടതും മറ്റുള്ളവർക്ക് ഡിമാൻഡ് ഡ്രാഫ്റ്റ്‌ തിരിച്ചു നൽകേണ്ടതും ഫീസ്‌       ചെയ്തു നൽകേണ്ടതുമാണ്.

15.ഒരു സീരീസ് അവസാനിച്ചശേഷവും നോട്ടിഫയിദ് രജിസ്ട്രേഷൻ നമ്പർ ആരും റിസർവ് ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ നോട്ടിഫയിദ് രജിസ്ട്രേഷൻ നമ്പർ ആർക്കും അനുവദിക്കതെയിരിക്കുകയോ ചെയ്യുന്നുവെങ്കിൽ പ്രസ്തുത നമ്പരുകൾ സർക്കാർ വഹനങ്ങൾക്കോ  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വഹനങ്ങൾക്കോ ടി വാഹനങ്ങൾ രജിസ്ടർ ചെയ്യപ്പെടുന്ന മുറക്ക് നമ്പരുകളുടെ ആരോഹണക്രമത്ത്തിൽ  അനുവദിക്കേണ്ടതണ്.

16. ഒരു വാഹനത്തിനു നമ്പർ അനുവദിച്ച്ചുകഴിഞ്ഞാൽ 3 ആഴ്ചയ്ക്കകം വാഹരജിസ്ടർ ചെയ്യപ്പെടുന്ന മുറക്ക് നമ്പരുകളുടെ ആരോഹണക്രമത്ത്തിൽ  അനുവദിക്കേണ്ടതണ്.

16.ഒരു വാഹനത്തിനു നമ്പർ അനുവദിച്ച്ചുകഴിഞ്ഞാൽ 3 ആഴ്ചയ്ക്കകം വാഹനം രജിസ്ടർ ചെയ്യേണ്ടതാണ്. എല്ലതപക്ഷം നമ്പർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് അസ്സാധുവാക്കുന്നതും നമ്പർ       ആയിത്തീരുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ നമ്പർ അനുവദിച്ച ഉത്തരവ് അസാധുവായി എന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവ് അപേഷകന് നൽകുന്നതല്ല.
17. ലേലം കഴിഞ്ഞശേഷം ലേലത്തിൽ പരാജയപ്പെടുന്നവർ സമർപ്പിച്ചിട്ടുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്‌ അപേക്ഷകർക്ക്‌ തിരിച്ചു നൽകേണ്ടതും അപേക്ഷകർ അടച്ച ഫീസ്‌ റീ ഫണ്ട് നല്കുന്നതിനുള്ള ഫോം ടി ആർ 6 5 ഉടൻ തന്നെ അപേക്ഷകനു നൽകേണ്ടതുമാണ്
 നമ്പർ റിസർവ് ചെയ്യുന്ന വ്യക്തികളുടെ അറിവിലേയ്ക്കായി നല്കുന്ന പൊതു നിർദേശങ്ങൽ 
1.നമ്പറിന്റെ ആരോഹണ ക്രമത്തിലായിരിക്കും ലേലം നടത്തുക 
2. എല്ലാ തിങ്കളാഴ്ചയും രാവിലെ മണിക്ക്  ലേലം ആരംഭിക്കുന്നതാണ്.  അപേക്ഷകനോ അവർ അധികാരപ്പെടുത്തിയ വ്യക്തിയോ ഈ സമയത്ത് ഓഫീസ്സിൽ ഹജരാകേണ്ടതും അപേക്ഷ സമർപ്പിച്ച്ചപ്പോൾ  നല്കിയ കൈപ്പറ്റൽ രേഖ ലേലം നടത്തുന്ന ഉദ്യോഗസ്ഥനു സമർപ്പിക്കേണ്ടതുമാണ്.അപേക്ഷകൻ/അപേക്ഷകൻ അധികാരപ്പെടുത്തുന്ന വ്യക്തി ഇതോടൊപ്പം  തന്നിട്ടുള്ള Authorisation letter തന്നെ തിരിച്ചറിയാനവശ്യമായ ഏതങ്കിലും രേഖ കൈവശം സൂക്ഷിക്കേണ്ടതാണ്. ലേലസമയത്ത്/ ടെണ്ടർ തുറക്കുന്ന സമയത്ത് അപേക്ഷകൻ/അപേക്ഷകൻ അധികാരപ്പെടുത്തിയ  വ്യക്തി ഇല്ലെങ്കിൽ അയാളുടെ എ;അപേക്ഷ അസാധുവക്കുന്നതും അപേക്ഷാ ഫീസ്‌ സർക്കാരിലേയ്ക്ക് മുതൽക്കൂട്ടുന്നതുമായിരിക്കും.ഒരേ നമ്പറിനു ഒരു അപേക്ഷകൻ മാത്രമേ ഉള്ളൂ  എങ്കിൽ അയാൾ Sealed Tender ൽ  Quote ചെയ്ത മുഴുവൻ തുകയും അന്നേദിവസ്സം കൌണ്ടർ സമയം തീഉന്നതിനു മുന്പ് അടച്ചാലേ നമ്പർ അനുവദിക്കുകയുള്ളു. അല്ലായെങ്കിൽ അയാളുടെ അപേക്ഷ അസാധുവക്കുന്നതും അടച്ച് ഫീസ്‌ സർക്കാരിലെയ്ക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
3. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഉള്ള നമ്പരുകൾക്ക് ലേലം നടത്തുന്നതും ലേലം അവസാനിച്ചതിനുശേഷം ടെണ്ടർ പൊട്ടിക്കുന്നതും ആണ്.ലേലത്തിലാണോ ടെണ്ടറിലാണോ ഉയർന്ന തുക എന്നതിനെ ആശ്രയിച്ചാണ് 'Highest Bidder' നെ തീരുമാനിക്കുന്നത്. ലേലം വിളിച്ചതിനേക്കാൾ ഉയര്ന്ന തുക ആരെങ്കിലും ടെണ്ടറിൽ Quote ചെയ്തിട്ടുണ്ടെങ്കിൽ അവർക്കായിരിക്കും നമ്പർ അനുവദിക്കുക.
4. ഏതെങ്കിലും തരത്തിലുള്ള അപാകതയുള്ള അപേക്ഷകൾ അല്ലെങ്കിൽ --------------ഉൾകൊള്ളിച്ചിട്ടുള്ളതും ചട്ടപ്രകാരം  നിഷ്കർഷിച്ചിട്ടുള്ളതുമായ തുകയേക്കാൾ കുറഞ്ഞ തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്‌ ആണ് സമർപ്പിച്ചിട്ടുള്ളതെങ്കിൽ ടി അപേക്ഷ അസാധുവകുന്നതും അപേക്ഷയോടൊപ്പം അടച്ചിട്ടുള്ള ഫീസ്‌ സർക്കാരിലേയ്ക്ക് മുതൽകൂട്ടുന്നതുമായിരിക്കും.
5. 'Highest Bidder'ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി അയാൾ Quote ചെയ്തിട്ടുള്ള തുക അല്ലെങ്കിൽ ലേലത്തിൽ വിളിച്ച തുക എന്നിവയിൽ ഉയർന്ന തുക ഏതാണോ അതിൽ ഡിമാൻഡ് ഡ്രാഫ്റ്റ്‌ ആയി  അടച്ചിട്ടുള്ള തുക ഒഴിച്ച് ബാക്കി തുക ഉടൻ തന്നെ കൌണ്ടറിൽ അടയ്ക്കേണ്ടതുമാണ്. ഇതിൽ വീഴ്ച്ച വരുത്തുകയാണെങ്കിൽ അയാളെ അയോഗ്യനാക്കി  പ്രഖ്യാപിക്കുകയും  അയാൾ റിസർവേഷൻ ഫീസ്‌ ആയി അടച്ചിട്ടുള്ള തുകയും ഡിമാൻഡ് ഡ്രാഫ്റ്റ്‌ തുകയും സർക്കാരിലേയ്ക്ക് കണ്ടു കെട്ടുകയും ചെയ്യുന്നതാണ്.
6.ഒന്നിൽക്കൂടുതൽ നമ്പർ ബുക്ക് ചെയ്തവര്ക്ക് ഒന്നിൽക്കൂടുതൽ നമ്പർ ലഭിച്ചിട്ടുണ്ടെങ്കിൽ അയാളുടെ ഇ ഷ്ട്ടത്തിനനുസരിച്ചുള്ള  നമ്പരിൽ വാഹനം രെജിസ്ടർ ചെയ്യാവുന്നതും മറ്റ് നമ്പർ/ നമ്പരുകൾ lapse ആവുകയും ചെയ്യുന്നതാണ്. ഈ നമ്പരുകൾക്കായി അടച്ചിട്ടുള്ള തുക മടക്കി നല്കുന്നതല്ല.
7. നമ്പരുകളുടെ ലേലം മാറ്റിവെയ്ക്കുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.
8. നമ്പർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നല്കുന്ന തിയതിമുതൽ 3 ആഴ്ചയ്ക്കകം വാഹനം രജിസ്ടർ ചെയ്യെണ്ടതാണ്. 3 ആഴ്ച കഴിഞ്ഞാൽ നമ്പർ അസാധുവാകുന്നതാണ്.
9. ഒരു വ്യക്തിയ്ക്ക് നമ്പർ അനുവദിച്ചുകഴിഞ്ഞാൽ ടി  നമ്പർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ അസ്സൽ പകർപ് വാഹനം രജിസ്ടർ ചെയ്യുവാൻ വരുന്ന സമയത്ത്  അപേക്ഷയുടെ ഏറ്റവും മുൻവശത്തുതന്നെ ഉൾക്കൊള്ളിക്കേണ്ടതാണ്
10. അപേക്ഷകന്റെ പാകപ്പിഴമൂലം സർക്കരിന് ഏതെങ്കിലും തരത്തിൽ വരുമാന നഷ്ടം ഉണ്ടാവുകയാണെങ്കിൽ അത് അപേക്ഷകനിൽ നിന്നും ഈടാക്കുന്നതാണ്

                                                          സത്യവാങ്ങ്‌മൂലം

മേൽ പറഞ്ഞ നിർദേശങ്ങൾ  കർശ്ശനമായി പാലിക്കുന്നതാണെന്നും ഇതിനു പുറമേ കേരള മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 95 അനുസരിച്ചും ട്രാൻസ്പോർട്ട്
കമ്മീഷണരുടെ 08/2013 ലെ സർക്കുലർ അനുസരിച്ചും നമ്പർ ബുക്ക് ചെയ്യുന്നതിന് ഞാൻ തയ്യാറാണ് എന്നും ഇതിനാൽ സമ്മതിച്ചു കൊള്ളുന്നു. ടി നമ്പറിന്റെ ലേലദിവസ്സം ഞാൻ നേരിട്ട് / ഞാൻ  അധികാരപ്പെടുത്തിയ വ്യക്തി ഹജരാകുന്നതാണ്.

തിയതി                                                                അപേക്ഷകന്റെ ഒപ്പ്
                                                                           അപേക്ഷകന്റെ പേര് 

1 comment:

  1. 1XBet
    Betting in 바카라 사이트 India. It can be great to find the most popular brands, especially ones that offer betting on sports such worrione as football, งานออนไลน์ tennis,  Rating: 1/10 · ‎Review by Riku VihreasaariWhere can I find 1xbet korean 1xbet?Where can I find 1xbet febcasino.com betting?

    ReplyDelete

Ask your questions or add your valuable comments here.