അനുഭവങ്ങൾ പാളിച്ചകൾ

പ്രിയ സുഹൃത്തുക്കളെ,

                കഴിഞ്ഞ കുറച്ചു മാസംങ്ങളായി ഈ ബ്ലോഗിലൂടെ നമ്മൾ കണ്ടുമുട്ടുകയും പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തുവല്ലോ. നിങ്ങളുടെ സൌഹൃദവും സഹകരണവും ആണ് ഈ ബ്ലോഗിനെ ഇത്ര പെട്ടെന്നു പോപ്പുലർ ആക്കിയതെന്ന് എനിക്ക് നന്നായറിയാം. നിങ്ങളുടെ സൌഹൃദത്തിനും സഹകരണത്തിനും അത്മാർഥമായ നന്ദി ഈ സന്ദർഭത്തിൽ ഞാൻ രേഖപ്പെടുത്തിക്കൊള്ളുന്നു. എന്റെ ഈ ബ്ലോഗിൽ നിന്നു  ആർ ടി ഒഫീസിനെക്കുറിച്ചു നിങ്ങൾ അറിയാൻ ആഗ്രഹിച്ച എന്തെങ്കിലും കാര്യങ്ങൾ അറിയാൻ സധിച്ചിട്ടുണ്ടെങ്കിൽ എന്റെ പ്രയത്നം പാഴായില്ല എന്നെനിക്ക് ആശ്വസിക്കാം. 

             എന്റെ കൂടെ സർവീസിലുണ്ടയിരുന്ന പലരും ഈ ബ്ലോഗ്‌ ഈ വിധം നിലനിന്നു പോരുന്നതിൽ എന്നെ  സഹായിച്ചിട്ടുണ്ടു. അതിൽ ഏറ്റവും ആദ്യം സൂചിപ്പിക്ക്ക്കേണ്ടതും  നന്ദി പറയേണ്ടതും എന്റെ സുഹൃത്തും പഴയ സഹപ്രവർത്തകനും ആയ ഏറണാകുളം ആർ ടി ഓ ശ്രീ ബി ജെ ആന്റണിയോടാണ്. പലവിധ തിരക്കുകളാൽ എനിക്ക് മറുപടി പോസ്റ്റ്‌ ചെയ്യാൻ പറ്റാതിരുന്ന പല ചോദ്യങ്ങൾക്കും  ശ്രീ ബി ജെ ആന്റണി നേരിട്ടു മറുപടി നൽകിയിട്ടുണ്ടെന്ന കാര്യവും  മറുപടി പോസ്റ്റ്‌ ചെയ്യാൻ വേണ്ടി എന്റെ സംശയങ്ങൾ  തീർത്തിരുന്നതും ഇദ്ദേഹം ആയിരുന്നു എന്നതും ഈ  സന്ദർഭത്തിൽ ഞാൻ നന്ദിപൂർവം  സ്മരിക്കുകയാണ്.

         ഈ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തു പോയവർക്കും വകുപ്പിൽ ഇപ്പോൾ ജോലി ചെയ്തുക്കൊണ്ടിരിക്കുന്നവർക്കും അവരുടെ സേവനകലത്തുണ്ടായ പ്രത്യേക അനുഭവങ്ങൾ, പൊതുജനങ്ങൾക്കു  ആർ ടി ഓഫീസിൽ നിന്ന് ലഭിച്ച നല്ലതും ചീത്തയുമായ അനുഭവങ്ങൾ എന്നിവ ജനസമക്ഷത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നതിനായി  ഒരു പുതിയ പംക്തി ഈ ബ്ലോഗിൽ ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ജീവനക്കാരിൽ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെപ്പറ്റിയും മറ്റും ലഭിക്കുന്ന പരാതികൾ ഈ ബ്ലോഗിൽ പ്രസിദ്ധീ കരിക്കുന്നതോടൊപ്പം നടപടികൾക്കായി മേലധികാരികൾക്ക്‌ അയച്ചുക്കൊടുക്കുന്നതും ആണ് 
            
   കേരളത്തിലുള്ള ആർ ടി ഒഫീസ്സുകളിൽ നിന്ന് ലഭിക്കേണ്ടുന്ന സേവനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആണ് ഈ ബ്ലോഗിൽ പ്രതിപാദിക്കുന്നതെന്നതിനാലും മലയാളികളാണ് ഈ  ബ്ലോഗിലെ സന്ദർശകരിൽ 9 0 % എന്നതിനാലും ഈ  പംക്തി മലയാളത്തിലാണ് ആരംഭിക്കുന്നത് . മലയാളത്തിൽ എഴുതുവാൻ പ്രയാസമുള്ളവർക്ക് ഇങ്ക്ളീഷിൽ എഴുതാവുന്നതാണ്. ഈ പംക്തിയിലേക്ക് "കള്ള വണ്ടി ഒറിജിനൽ ആർസി, ഒറിജിനൽ വണ്ടി ഡ്യൂപ്ലിക്കേറ്റ്‌  ആർസി" എന്ന പേരിൽ  എന്റെ ഒരു അനുഭവകഥ താമസിയാതെ പ്രസിദ്ധീകരിക്കുന്നതാണ്.  സ്നേഹസമ്പന്നരായ എല്ലാ ജീവനക്കാരും ബ്ലോഗ്‌ സുഹൃത്തുക്കളും അവരവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും അയച്ചു തരണമെന്ന അഭ്യർതനയോടെ തല്ക്കാലം നിർത്തട്ടെ. 

സ്നേഹപൂർവ്വം

ജോണ്‍സണ്‍  മരിയ ജോയ്

Email: johnson8955@gmail.com
Mob: 09605933311

11 comments:

  1. Dear Sir,
    Thank you. We appreciate your work and time spend for doing this..

    ReplyDelete
  2. You are most welcome. I would be much happy if you can contribute an article in this category. Whatever be your experience with R.T.O people you just write it and sent it to me. Or you can call me in my number 9605933311 and inform your experience. Expecting more from you which will help the public understand more about R.T. Office, its procedures, its merits , flaws etc.

    ReplyDelete
  3. താങ്കളുടെ ഈ പ്രവര്‍ത്തനം വളരെയധികം പ്രശംസനീയം ആണ്.. നന്ദി.

    ReplyDelete
  4. Hi,
    Thank you for your compliments
    Regards.Johnson

    ReplyDelete
  5. സാർ,
    നോൺ ട്രാൻസ്‌പോർട്ട് ലൈസൻസ് വാലിഡ്‌ ടു 19/01/2026
    ട്രാൻസ്‌പോർട്ട് വാലിഡ്‌ ടു 09/01/18.
    ഇതിൽ ട്രാൻസ്‌പോർട്ട് ലൈസൻസ് പുതുക്കി ഇല്ല. അതുകൊണ്ടു ഈ ലൈസൻസ് എത്ര നാൾ വലിഡ് ആണ്. ഇനി ട്രാൻസ്‌പോർട്ട് ലൈസൻസ് പുതുക്കാൻ ഞാൻ ഉദേശിക്കുന്നില്ല, അപ്പോൾ നോൺ ട്രാൻസ്‌പോർട്ട് ഇതിൽ പറഞ്ഞിരിക്കുന്ന തീയതി വരെ വാലിഡ്‌ അണ്ണോ??

    ReplyDelete
  6. സാർ,
    നോൺ ട്രാൻസ്‌പോർട്ട് ലൈസൻസ് വാലിഡ്‌ ടു 19/01/2026
    ട്രാൻസ്‌പോർട്ട് വാലിഡ്‌ ടു 09/01/18.
    ഇതിൽ ട്രാൻസ്‌പോർട്ട് ലൈസൻസ് പുതുക്കി ഇല്ല. അതുകൊണ്ടു ഈ ലൈസൻസ് എത്ര നാൾ വലിഡ് ആണ്. ഇനി ട്രാൻസ്‌പോർട്ട് ലൈസൻസ് പുതുക്കാൻ ഞാൻ ഉദേശിക്കുന്നില്ല, അപ്പോൾ നോൺ ട്രാൻസ്‌പോർട്ട് ഇതിൽ പറഞ്ഞിരിക്കുന്ന തീയതി വരെ വാലിഡ്‌ അണ്ണോ??

    ReplyDelete
  7. I have a driving license issued from Kozhikode RTO office that was issued Twenty years ago.Presently I reside in Perumbavoor.I went to the e kendra to renew my license. They said the license particulars has to be obtained from Kozhikode RTO.Can we find out the "license particulars" online?Can you please specify the license format which is like a four digit /three digit.What does these numbers stand for? xxxx/xxx .

    ReplyDelete
  8. Sir enda licence lost ayi endakyyil copy youm illa enik eppo licence duplicate vanam adin endanu nan chayyandath onnu parannutarumo

    ReplyDelete

Ask your questions or add your valuable comments here.